ന്യൂഡല്‍ഹി: അതിർത്തിയിൽ ചൈനയ്ക്ക് കടുത്ത മറുപടിയുമായി ഇന്ത്യ. അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്സ് പീരങ്കികളാണ് ഇന്ത്യ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നത്. ഏത് സമയവും പ്രവര്‍ത്തിക്കാന്‍ സജ്ജമായ രീതിയിലാണ് കിഴക്കന്‍ ലഡാക്കില്‍ ബൊഫോഴ്സിനെ വിന്യസിച്ചിരിക്കുന്നത്.
1980കള്‍ മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകുന്ന മൂര്‍ച്ഛയേറിയ ആയുധമാണ് ബൊഫോഴ്സ് പീരങ്കികള്‍. ലോ ആംഗിളിലും ഹൈ ആംഗിളിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് ബൊഫോഴ്സ് പീരങ്കികളുടെ പ്രത്യേകത. കാര്‍ഗില്‍ യുദ്ധവിജയത്തിലും ബൊഫോഴ്സ് പീരങ്കികളുടെ സാന്നിദ്ധ്യം നിര്‍ണായകമായിരുന്നു. പാക് ബങ്കറുകളും സൈനിക താവളങ്ങളും തകര്‍ത്തെറിഞ്ഞ ബൊഫോഴ്സ് ഉയര്‍ന്ന മലനിരകളില്‍ നിലയുറപ്പിച്ച പാക് പട്ടാളത്തിനും കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്.
സമാനമായ രീതിയില്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് ബൊഫോഴ്സ് പീരങ്കികള്‍ എത്തുമ്പോള്‍ ഇന്ത്യ ചൈനയ്ക്ക് നല്കുന്ന സന്ദേശവും മറ്റൊന്നല്ല. ലഡാക്കില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍ സൈന്യത്തിന് പ്രതികരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന വസ്തുത ചൈനീസ് പട്ടാളം ഓര്‍ക്കുന്നതും നന്നായിരിക്കും. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോഴും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യപ്പെട്ടാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
Post Your Comments