ലഖ്‌നൗ : കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ സെക്യൂരിറ്റി ഫോഴ്‌സ് . വാറന്റില്ലാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനുള്ള അധികാരമുള്ള പ്രത്യേക സേനയെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത് ‘യു.പി സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ്’ എന്നാണ് സേനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
മെട്രോ റെയില്‍വേ, കോടതികള്‍, എയര്‍പോര്‍ട്ടുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വിന്യസിക്കാനാണ് ഈ സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് അവാസ്തി അറിയിച്ചു.
ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് ആക്ട് പ്രകാരമാണ് സംസ്ഥാനം ഇത്തരമൊരു സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്നും സെന്ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനൊപ്പമായിരിക്കും ഈ സേന പ്രവര്‍ത്തിക്കുകയെന്നും അവാസ്തി അറിയിച്ചു.
സി.ഐ.എസ്.എഫിനുള്ള അതേ അധികാരങ്ങളാണ് ഈ പ്രത്യേക സേനയ്ക്കും നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപ്രകാരം സേനയിലെ ഏതൊരംഗത്തിനും യാതൊരു ഔദ്യോഗിക ഉത്തരവും കൂടാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയും.
Post Your Comments