KeralaLatest NewsNews

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി നഴ്‌സുമാർ

തൃശൂര്‍: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോള്‍ ആരെയും ഫോണ്‍ വിളിച്ചിട്ടില്ലെന്ന് നഴ്‌സുമാരുടെ മൊഴി. കഴിഞ്ഞ ആഴ്ച ചികിത്സയിലിരിക്കുമ്പോള്‍ സ്വപ്‌ന ഒരു ജൂനിയര്‍ നഴ്‌സിന്റെ ഫോണില്‍ നിന്ന് ഉന്നതരെ വിളിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതാണ് നഴ്‌സുമാർ നിഷേധിച്ചിരിക്കുന്നത്. പുറത്ത് പോലീസ് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരണം നൽകിയിരുന്നു.

Read also: സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം, അനില്‍ അക്കരെ എംഎൽഎ ആശുപത്രിയില്‍ അന്ന് എത്തിയതെന്തിനെന്ന് എന്‍ഐഎ

ആരോപണത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കിട്ടുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിലവില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്‌ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തന്നെയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button