ബെയ്ജിംഗ് : ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി ചൈന . ഏതു നിമിഷവും യുദ്ധം നടത്താൻ തങ്ങൾ തയ്യാറായി കഴിഞ്ഞെന്നും ഇന്ത്യൻ സൈനികർക്കെതിരെ ആക്രമണം നടത്താൻ പിഎൽഎ സജ്ജീകരണങ്ങൾ ഒരുക്കുകയാണെന്നും റിപ്പോർട്ട്.
പ്രശ്നബാധിത ഹിമാലയൻ അതിർത്തി പ്രദേശത്ത് ചൈന തങ്ങളുടെ ആയിരക്കണക്കിന് പ്രത്യേക സേനയെ വിന്യസിക്കുന്നുണ്ടെന്ന റിപ്പോർട്ടിനു പിന്നാലെയാണ് ചൈനയുടെ പ്രസ്താവന .
Read Also : മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ട് ചൈനീസ് സൈനികർ കൂടുതൽ യുദ്ധമുറകൾ അഭ്യസിക്കുന്നുണ്ട് . പാരച്യൂട്ട് അഭ്യാസങ്ങൾ കുറച്ചു നാളായി നടക്കുന്നുണ്ട് . ടിബറ്റ് മേഖലയിലെ ടാങ്കുകളെ ആക്രമിക്കാൻ തക്ക വണ്ണം പിഎൽഎയ്ക്ക് പരിശീലനം നൽകുന്നുണ്ട്. ഇത് ചൈന-ഇന്ത്യ അതിർത്തി സാഹചര്യത്തെ ലക്ഷ്യം വയ്ച്ചാണ് – -റിപ്പോർട്ടിൽ പറയുന്നു.
Post Your Comments