KeralaLatest NewsNews

സുരേന്ദ്രനല്ല പിണറായി വിജയന്‍. സുരേന്ദ്രനോട് പറയാനുള്ളത് ഞാന്‍ പറഞ്ഞോളാം ; മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനായി നിര്‍ത്തുന്നതിനെ കുറിച്ച് ബിജെപി ചിന്തിക്കണം ; മുഖ്യമന്ത്രി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രന്‍ ഒരു ദിവസം രാത്രി എന്തെല്ലാമൊക്കെയോ തോന്നുന്നു, അത് പിറ്റേന്ന് വിളിച്ചുപറയുകയാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക് താനല്ല മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനായി നിര്‍ത്തുന്നതിനെ കുറിച്ച് ബിജെപി ചിന്തിക്കണമെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.

‘ സുരേന്ദ്രന് ഒരു ദിവസം രാത്രി എന്തല്ലോ തോന്നുന്നു, അത് പിറ്റേന്ന് വിളിച്ചുപറയുക എന്നതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനല്ല പിണറായി വിജയന്‍. സുരേന്ദ്രനോട് പറയാനുള്ളത് ഞാന്‍ പറഞ്ഞോളാം ‘ മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാത്ത കാര്യം വിളിച്ചുപറയുന്നുവെന്നും മാധ്യമങ്ങള്‍ അതിന്റെ മെഗാഫോണായി മാത്രം നിന്നാല്‍ പോരെന്നും പ്രത്യേക മാനസികാവസ്ഥയുടെ ഉടമയായത് കൊണ്ടാണ് അത് പറയുന്നതെന്നും അതാണോ പൊതു രാഷ്ട്രീയത്തില്‍ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സാധാരണ ഗതിയില്‍ സ്വീകരിക്കേണ്ട ചില മര്യാദകളുണ്ട്. എന്തടിസ്ഥാനം? വെറുതെ വിളിച്ച് പറയുകയാണോ ? ശുദ്ധ അപവാദം വിളിച്ച് പറയുമ്പോള്‍ അതിനെ അപവാദമായി കാണണമെന്നും എന്തെങ്കിലും വസ്തുത മാധ്യമപ്രവര്‍ത്തകരുടെ മുന്നിലുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button