Latest NewsNewsInternational

ശുക്രനിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം? തെളിവുകൾ പുറത്ത് വിട്ട് ശാസ്ത്രജ്ഞർ

ശുക്രനിലെ ഫോസ്ഫിൻ സാന്നിധ്യവുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്ന ശാസ്ത്രജ്ഞർ ശുക്രനിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്ന കൃത്യമായ നിഗമനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ശുക്രന്റെ മേഘങ്ങളിൽ ഫോസ്ഫിൻ വാതകത്തിന്റെ അടയാളം കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് അത്ഭുതം അടക്കാനായിട്ടില്ല. ഇത് അന്യഗ്രഹ ജീവികളുടെ അടയാളമായിരിക്കുമോ എന്നാണ് ശാസ്ത്രജ്ഞരെ വലയ്ക്കുന്ന ചോദ്യം.ഓക്സിജന്റെ സഹായം ഇല്ലാതെ ഭൂമിയിൽ ജന്തുക്കളുടേയും സസ്യങ്ങളുടേയും അവശിഷ്ടങ്ങൾ അഴുകാൻ സഹായിക്കുന്ന സൂഷ്മാണുക്കളിൽ നിന്നാണ് ഫോസ്ഫിൻ വാതകം ഉത്പാദിപ്പിക്കപ്പെടുന്നത്.

Read Also : കോറോണവൈറസ് : രാജ്യത്ത് കോവിഡ് മുക്തി നിരക്കിൽ വൻ വർദ്ധനവ് 

അന്യഗ്രഹ ജീവികൾ ഒരു സാധ്യത മാത്രമായാണ് ശാസ്ത്രജ്ഞർ കരുതുന്നത്. “നമുക്ക് ലഭിക്കുന്ന സൂചന ശരിയാണെങ്കിൽ ശുക്രന്റെ മേഘപടലങ്ങളിൽ ഫോസ്ഫിൻ വാതകത്തിന്റെ സാന്നിധ്യം ഉണ്ട്. ശുക്രന്റെ മേഘപാളികൾക്കിടയിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകാനാണ് സാധ്യത.” മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജാനുസ് പെറ്റ്കോവ്സ്കി പറഞ്ഞു.

Read Also : കൊറോണ വാക്‌സിന്‍ എന്ന് ലഭ്യമാകുമെന്ന് വെളിപ്പെടുത്തി സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് 

എന്നാൽ അന്യഗ്രഹങ്ങളിൽ നിന്നുള്ള സന്ദർശകരെ പ്രതീക്ഷിക്കരുത്. അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കൾ മൂലമാണ് വാതകം ഉണ്ടാകുന്നത്. പുതിയ കണ്ടുപിടുത്തം ശാത്രജ്ഞരെ അതിശയിപ്പിച്ചിരിക്കുകയാണ്. ഫോസ്ഫിൻ വാതകം ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള, അഗ്നിപർവ്വതങ്ങൾ, മിന്നൽ, ഉൽക്കാ ശിലകൾ പോലുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും അവയ്ക്കുള്ള തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button