ന്യൂഡല്‍ഹി: പ്രപഞ്ചവിസ്മയം കാണാൻ ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം. ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേര്‍ന്നതിന് സമാനമായി ചൊവ്വയും ശുക്രനും അടുത്തടുത്ത വരുന്ന ആകാശകാഴ്ച ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ദൃശ്യമാകുമെന്ന് ബഹിരാകാശനിരീക്ഷകര്‍ പറയുന്നു.
വ്യാഴവും ശനിയും ഒത്തുചേരുമ്പോൾ ചന്ദ്രനും ഇവയ്ക്ക് അരികില്‍ എത്തുന്നത് മറ്റൊരുവിസ്മയമാകും. സൂര്യന്‍ അസ്തമിച്ചതിന് ശേഷമാണ് ഇത് ദൃശ്യമാകുക. ജൂലൈ 13നാണ് ചൊവ്വയും ശുക്രനും അരികിലൂടെ കടന്നുപോകുക. നഗ്ന നേത്രം കൊണ്ട് ഇത് കാണാന്‍ സാധിക്കുമെന്ന് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് പറയുന്നു.
മൂന്ന് ഗ്രഹങ്ങളെ ഒരുമിച്ചു കാണുമ്പോൾ അടുത്താണെന്നു നമുക്ക് തോന്നാം. എന്നാൽ ലക്ഷക്കണക്കിന് കിലോമീറ്റര്‍ അകലമാണ് ഗ്രഹങ്ങള്‍ക്കിടയിലുള്ളതെന്നതാണ് യാഥാർഥ്യം. ഇന്ന് രാത്രി തന്നെ ആകാശത്തെ ഈ വിസ്മയം കാണാന്‍ സാധിക്കുമെന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് അറിയിച്ചു.
Post Your Comments