സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ ആശങ്കപ്പെടുത്തുവെന്ന് മുഖ്യമന്ത്രി. ആശങ്ക തുടരുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും രോഗവ്യാപനം അനിയന്ത്രിതമായെന്ന് വലിയ പ്രചാരണം ഉണ്ടെന്നും മുന്‍കരുതല്‍ പാലിക്കുന്നതില്‍ കാര്യമില്ലെന്നും വരുന്നിടത്ത് കാണാമെന്നും പ്രചാരണം ഉണ്ടെന്നും ഇത് അപകടകരമാണ്. ഇപ്പോള്‍ രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ആള്‍ക്കും വലിയ ചുമതലയാണ് ഉള്ളത്. സംസ്ഥാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോള്‍ പാലിക്കണം. ബ്രേക് ദി ചെയിന്‍, മാസ്‌ക്, അകലം പാലിക്കല്‍ എല്ലാം ആവര്‍ത്തിക്കുന്നത് കൂടുതല്‍ അപകടം വരുത്താതിരിക്കാനാണ്. മാസ്‌ക് ധരിക്കണമെന്ന് പൊതുധാരണ ഉണ്ട്. എന്നാല്‍ നിരവധി പേരെ മാസ്‌ക് ധരിക്കാതെ പിടിക്കുന്നുണ്ട്. 5901 പേരെ ഇന്ന് മാസ്‌ക് ധരിക്കാത്തതിന് പിടികൂടിയെന്നും ഒന്‍പത് പേര്‍ക്കെതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് കേസെടുത്തുവെന്നും സ്വയം നിയന്ത്രണം പാലിക്കാന്‍ പലര്‍ക്കും മടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments