ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി കടത്തിയത് 11,267 കിലോ സ്വര്‍ണ്ണമെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോർട്ട് .
Also Read : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി പുതിയ പദ്ധതിയുമായി മോദി സർക്കാർ
2015-16 ല്‍ 2452 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്. 2016-17-ല്‍ 921 കിലോയും 2017-18 1996, 2018-19ല്‍ 2946കിലോയും 2019-20-ല്‍ 2829കിലോയും 2020 മുതല്‍ ഇതുവരെ 123കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തുവെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന വിവരം. ഇതിലെല്ലാമായി ദശലക്ഷം കോടിയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്.
Also Read : ഡൽഹി ഉപമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ നിന്നുള്ള ആന്റോ ആന്റണിയും എന്‍.കെ.പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ രേഖാമൂലമുളള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments