തിരുവന്തപുരം : സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ലാത്തിവീശി. നിരവധി തവണ കണ്ണീർ വാതകവും, ഗ്രനേഡും പ്രയോഗിച്ചെന്നും നിരവധി പ്രവർത്തകർക്ക് പപരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരിനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം അരങ്ങേറിയത്. ഇരു നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസിന്റെ സമരത്തിന് പിന്നാലെ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. വ്യാപക കല്ലേറ് ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. നിരവധിപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്
Post Your Comments