മെർസിഡീസ് ബെൻസ് ഇന്ത്യ തിരഞ്ഞെടുത്ത മോഡലുകളുടെ വില 2020 ഒക്ടോബർ മുതൽ വർധിപ്പിക്കും. ഏതൊക്കെ മോഡലുകൾക്കാണ് എന്ന് കമ്പനി പരാമർശിച്ചിട്ടില്ല, 2 ശതമാനം വർധനവ് വരുമെന്നാണ് സൂചന. പുതിയ വിലകൾ ഒക്ടോബർ ആദ്യ വാരം മുതൽ പ്രാബല്യത്തിൽ വരും. യൂറോയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ആറ് മുതൽ ഏഴ് മാസം വരെ ഇന്ത്യൻ രൂപയുടെ ദുർബലത, ഇൻപുട്ട് ചെലവിലെ വർധനയും മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ ഗണ്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിലവർധനവിന്റെ കാരണങ്ങൾ എന്ന് മെർസിഡീസ് ബെൻസ് ഇന്ത്യ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകളും അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലുടനീളം ‘മെർസിഡീസ് മി കണക്റ്റ്’ പോലുള്ള സവിശേഷതകളും അവതരിപ്പിച്ചതും വില പരിഷ്കരണത്തിന് കാരണമായതായി കാർ നിർമ്മാതാക്കൾ പറയുന്നു.
വർഷത്തിന്റെ ആരംഭം മുതൽ കറൻസി ദുർബലമാകുന്നതും ഇൻപുട്ട് ചെലവിൽ വർധനവുണ്ടായതും ആശങ്കാജനകമാണ്, ഇത് തങ്ങളുടെ അടിത്തറയിൽ കാര്യമായ സമ്മർദ്ദം ചെലുത്തുന്നു എന്ന് സംഭവവികാസത്തെക്കുറിച്ച് അഭിപ്രായപ്പെട്ട മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.
വില വർധനവ് ഉണ്ടായാലും, മെർസിഡീസ് ബെൻസ് വാഹനം വാങ്ങാൻ ആസൂത്രണം ചെയ്യുന്ന ഉപഭോക്താക്കൾക്ക് വിഷ് ബോക്‌സ് 2.0 പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ ഫിനാൻസ് ഓപ്ഷനുകളിൽ നിന്ന് ഇപ്പോഴും പ്രയോജനം നേടാനാകുമെന്ന് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് എന്ന നിലയിൽ തങ്ങൾ ഉയർന്ന ചെലവുണ്ടാക്കുന്ന ആഘാദത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യും, എന്നിരുന്നാലും അതിന്റെ ഒരു ഭാഗം, അതായത് രണ്ട് ശതമാനം മാത്രമാണ് ഉപഭോക്താക്കളുടെ മേൽ വരുന്നത്.
Read Also: ഹോണ്ടയുടെ ഇരുചക്ര വാഹനം വാങ്ങിയവരാണോ നിങ്ങൾ ? എങ്കിൽ സന്തോഷിക്കാം, കാരണമിതാണ്
ഉത്സവ സീസണിൽ പർച്ചേസിംഗ് വികാരം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി പുതിയ എളുപ്പത്തിലുള്ള ഇഎംഐ ഓപ്ഷനുകൾ അവതരിപ്പിച്ചു. പുതിയ വിൽപ്പന കാമ്പയിനിന് കീഴിൽ, C-ക്ലാസ് സെഡാൻ 39,999 രൂപയിൽ ആരംഭിക്കുന്ന പ്രതിമാസഇഎംഐ -ലും E-ക്ലാസ് സെഡാൻ 49,999 രൂപയുടെ ആരംഭ ഇഎംഐ -ലും GLC എസ്‌യുവി 44,444 രൂപ ഇഎംഐ -ലും വാഗ്ദാനം ചെയ്യുന്നു.
എന്നാൽ മെർസിഡീസ് ബെൻസ് ഇന്ത്യ 2020 ജനുവരിയിൽ ഇന്ത്യയിൽ കാറുകളുടെ വില വർധിപ്പിച്ചിരുന്നു. അതിനുശേഷം വിവിധ ഇൻപുട്ട്, ചരക്ക് ചെലവുകളുടെ വർധനവ് നികത്തുന്നതിനാണ് വിലവർധനയെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. മൂന്ന് മോഡലുകളും 7.99 ശതമാനം പലിശ നിരക്കിൽ (ROI) വാഗ്ദാനം ചെയ്യും, ആദ്യ വർഷത്തേക്കുള്ള കോംപ്ലിമെന്ററി ഇൻഷുറൻസ് സ്കീമുമായാണ് ഇത് വരുന്നത്. .
Post Your Comments