ബംഗളൂരു: ഹിന്ദി ദിവസ് ആചരിക്കുന്നതിനെതിരെ ജെഡി-എസ് നേതാവും മുന്‍ കര്‍ണാടക മുഖഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ഹിന്ദി ഭാഷ സംസാരിക്കാത്തവരിലേക്ക് ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഹിന്ദി ദിവസ് ആചരണമെന്നും ഹിന്ദി സംസാരിക്കാത്തവര്‍ ഈ ദിവസം ആഘോഷിക്കേണ്ടതില്ലെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. സൗഹൃദപരമായ കന്നഡിഗകരുടെ സമീപനങ്ങളെ ബലഹീനതായി കാണരുത്. വിവിധ ഭാഷകളും സംസ്കാരങ്ങളുമുള്ള സമൂഹമാണ് ഇന്ത്യയിലേത്. മറ്റു ഭാഷകള്‍ സംസാരിക്കാത്തവരിലേക്ക് പല രീതിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments