മുംബൈ : രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്കും ശേഷം നടി കങ്കണ റൗണത് സ്വദേശമായ ഹിമാചല്‍പ്രദേശിലേക്ക് മടങ്ങി. തന്റെ ഓഫീസും വീടും തകര്‍ക്കപ്പെടുകയും നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്തുവെന്നും അതീവ ദുഃഖത്തോടെയാണ് മുംബൈ വിടുന്നതെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. ഹിമാചലിൽ ജനങ്ങള്‍ സന്തോഷത്തോടെയാണ് തന്നെ വരവേല്‍ക്കുന്നതെന്ന് ഛണ്ഡീഗഡില്‍ എത്തിയ താരം ട്വീറ്റ് ചെയ്തു.
ഹിമാചല്‍ പ്രദേശിലേക്ക് മടങ്ങിയെത്തിയ കങ്കണയെ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ സ്വാഗതം ചെയ്തു. ” ഞാന്‍ രക്ഷപ്പെട്ടതായാണ് ഇപ്പോള്‍ തോന്നുന്നത്. ഒരു അമ്മയുടെ സ്പര്‍ശനം മുംബൈയില്‍ അനുഭവിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ ജീവനോടെ തന്നെ ഇരിക്കുന്നുവെന്നത് ഭാഗ്യമാണ്. ശിവസേന സോണിയ സേന ആയി മാറി, മുംബൈ ഭരണകൂടം ഭീകരരായി മാറിയിരിക്കുകയാണ്”- കങ്കണ ട്വീറ്റ് ചെയ്തു.
സെപ്തംബര്‍ 10നാണ് വൈ പ്ലസ് സുരക്ഷയോടെ കങ്കണ മുംബൈയിലെത്തിയത്.”അതീവ ദുഃഖത്തോടെയാണ് മുംബൈ വിടുന്നത്. നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ വീടും ഓഫീസും തകര്‍ക്കാനുള്ള ശ്രമവും ആയുധങ്ങളുമായി എന്റെ ചുറ്റിലുമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം പാക് അധീന കശ്മീര്‍ എന്ന ഉപമ ശരിവെക്കുന്നു”- കങ്കണ മുംബൈ വിടുന്നതിന് മുമ്പ് ട്വിറ്ററില്‍ കുറിച്ചു.
മനോരമയ്ക്ക് വക്കീൽ നോട്ടീസുമായി ഇപി ജയരാജന്റെ ഭാര്യ ; മാപ്പ് പറയണം, അല്ലെങ്കിൽ 50 ലക്ഷത്തിന്റെ കേസ്
മഹാരാഷ്ട്രയിലെ ശിവസേന-കോണ്‍ഗ്രസ് സര്‍ക്കാര്‍ നടിയെ അപമാനിച്ചെന്നും മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ അദ്ദേഹം പറഞ്ഞു. ചണ്ഡിഗഡില്‍ വിമാനമിറങ്ങി, റോഡ് മാര്‍ഗമാണ് കങ്കണ മണാലിയിലേക്കു പോയത്. മുംബൈ നഗരത്തെ പാക് അധിനിവേശ കാഷ്മീര്‍ എന്നു വിശേഷിപ്പിച്ച നടിയുടെ ഓഫീസിലെ അനധികൃത നിര്‍മാണങ്ങള്‍ മുനിസിപ്പല്‍ കോര്പറേഷന് പൊളിച്ചു നീക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ തുറന്നപോരിലേക്ക് കങ്കണ കടന്നു. ഞായറാഴ്ച കങ്കണ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments