തിരുവനന്തപുരം : സാലറി കട്ട്, ശമ്പള വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കോവിഡ് സാഹചര്യത്തില്‍ താത്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും എമര്‍ജന്‍സി വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ ജോലി ചെയ്യും.
Post Your Comments