COVID 19Latest NewsIndiaNewsInternational

കോവിഡ് വാക്സിൻ : മുന്‍നിര വാക്‌സിന്‍ നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബിൽഗേറ്റ്സ്

ന്യൂഡൽഹി: മുന്‍നിര വാക്‌സിന്‍ നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് മെെക്രാേസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. വാക്സിൻ വികസിപ്പിക്കാനും വികസ്വര രാജ്യങ്ങൾക്ക് വിതരണം ചെയ്യാനുമുള്ള ഇന്ത്യയുടെ തീരുമാനം ആഗോള തലത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ നിർണ്ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ഐക്യരാഷ്ട്ര സഭ സിഎസ്‌ഡബ്ല്യു വോട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ 

അടുത്ത വർഷം ആദ്യം ഇന്ത്യയിൽ നിന്ന് വാക്സിൻ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിന്റെ ഉത്പാദവും വിതരണവും വേഗത്തിലാക്കാൻ ബിൽ ഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ബിൽ ആൻഡ് മെലിൻസ ഗേറ്റ്സ് ഫൗണ്ടേഷനും സഹകരിക്കുന്നുണ്ട്.

Read Also : മണികര്‍ണ്ണിക പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരമാവശ്യപ്പെട്ട് കങ്കണ റണാവത് 

ഇന്ത്യയിൽ നിന്ന് വലിയ തോതിൽ വാക്സിൻ ഉത്പാദനം നടക്കുന്നത് ലോകരാജ്യങ്ങൾ കാത്തിരിക്കുകയാണ്. അതിനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. വാക്സിൻ വികസിപ്പിക്കുന്നതിനായി പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഇന്ത്യയിലെ പുതു തലമുറ കമ്പനികളുമായി പോലും സഹകരിക്കുന്നത് നല്ല കാര്യമാണ്.

Read Also : മതവിദ്വേഷം ഉണ്ടാക്കുന്ന പരിപാടി ; ടി വി പ്രോഗ്രാമിന് സുപ്രീം കോടതി വിലക്ക് 

ഫലപ്രദവും സുരക്ഷിതവുമായ വാക്സിനാവും ഇന്ത്യയിൽ നിന്ന് പുറത്തുവരികയെന്ന് ബിൽ ഗേറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്സിൻ ഉപയോഗ സജ്ജമായാൽ ഉടൻ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button