കാസര്‍കോട്: മുൻപ് ചൈനയിൽ കണ്ടെത്തിയ തരത്തിലുള്ള മനുഷ്യമുഖമുള്ള ചിലന്തി ഇപ്പോൾ കേരളത്തിലും കൗതുകമാകുന്നു . ചീര്‍ക്കയത്തെ പാട്ടത്തില്‍ അപ്പുകുട്ടന്‍ നായരുടെ കൃഷി തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഈ അപൂര്‍വ്വ ഇനം ചിലന്തിയെ കണ്ടെത്തിയത്. ഓറഞ്ചും മഞ്ഞയും കറുപ്പും വെളുപ്പും തവിട്ടും കലര്‍ന്ന പഞ്ചവര്‍ണ്ണ നിറത്തിലാണ് ചിലന്തിയുടെ രൂപം.
Read Also : സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു
മനുഷ്യമുഖം വ്യക്തമാക്കുന്ന തരത്തില്‍ മുഖവും വായയും കണ്ണും മൂക്കും ചെവിയും ഉള്‍പ്പെടെ എല്ലാം ഒത്തിണങ്ങിയ തരത്തിലാണ് ചിലന്തിയുടെ രൂപം. ചെവിയുടെ രണ്ട് ഭാഗത്തും രോമങ്ങളുമുണ്ട്. കുരുമുളക് വള്ളിയില്‍ വലകെട്ടി തൊട്ടിലാടും വിധത്തില്‍ മലര്‍ന്നു കിടന്ന് ഇര പിടിക്കുന്ന രീതിയിലായിരുന്നു ഈ ചിലന്തി. ഇന്ത്യയില്‍ 59 കുടുംബങ്ങളിലായി 1442 സ്പീഷിസുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments