കൊച്ചി: പമ്പയിൽ മണൽ കടത്തുന്നത് സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ . തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്ക് ആണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ കൊടുത്ത ഹർജിയിലാണ് കോടതി നടപടി.
Read Also: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നിക്ഷേപകർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ ആയിരുന്നു വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഇതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 26നാണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കാര്യം ചോദ്യം ചെയ്താണ് സർക്കാരിനു വേണ്ടി വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയെ സമീപിച്ചത്. ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ജില്ലാകളക്ടർക്ക് അധികാരമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ദുരന്തം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പമ്പയിലെ മണൽ നീക്കാൻ തീരുമാനിച്ചത് എന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.
Post Your Comments