Latest NewsCricketNewsSports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് റാവുജി പാട്ടീല്‍ അന്തരിച്ചു. 86 വയസായിരുന്നു. സ്വന്തം വസതിയില്‍ വച്ചായിരുന്നു താരത്തിന്റെ വിയോഗം. ഇന്ത്യന്‍ ടീമിന് വേണ്ട് ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായിരുന്നത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ കോലാപ്പൂരിലെ റുക്കര്‍ കോളനിയിലെ വസതിയില്‍ വച്ച് ഉറങ്ങി കിടക്കവെയാണ് അദ്ദേഹം മരിച്ചത്.

പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ പാട്ടീല്‍ 1955 ല്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. തുടര്‍ന്ന് രാജ്യത്തിനായി കളിക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങളൊന്നും ലഭിച്ചില്ല. 1952-1964 വരെ മഹാരാഷ്ട്രയ്ക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച പാട്ടീല്‍ 866 റണ്‍സും 83 വിക്കറ്റുകളും നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയുടെ നായകനായിരുന്നു.

shortlink

Post Your Comments


Back to top button