റിയാദ് : സൗദിയിൽ രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്‍ ഭാഗികമായി അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള തയ്യാറടുപ്പുകൾ തുടങ്ങി.
വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്നതും 48 മണിക്കൂറിനുള്ളില്‍ അനുവദിച്ചതുമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളില്‍ ഹാജരാക്കണം. ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയാമെന്ന സത്യവാങ് മൂലം നൽകണം. എട്ട് മണിക്കൂറിനുള്ളില്‍ ‘തത്മന്‍’ ആപ്ലിക്കേഷനില്‍ താമസസ്ഥലം നിര്‍ണയിക്കുക തുടങ്ങിയവ മടങ്ങി വരുന്നവര്‍ക്കായി നിശ്ചയിച്ച ആരോഗ്യ സുരക്ഷ നടപടികളിലുള്‍പ്പെടുന്നു. ഏഴ് മാസത്തോളമായി നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ ഭാഗികമായി പുനരാരംഭിച്ചത്.
Post Your Comments