COVID 19Latest NewsNews

മാസ്ക് ധരിക്കു, അല്ലെങ്കിൽ കോവിഡ് ഇരകൾക്ക് കുഴിമാടം ഒരുക്കു!; മാസ്‌ക് വിരുദ്ധര്‍ക്ക് വിചിത്രമായ ശിക്ഷയുമായി ഇൻഡൊനീഷ്യ

ജക്കാര്‍ത്ത: ഫെയ്‌സ് മാസ്ക് വിമതർക്ക് വിചിത്രമായ ഒരു ശിക്ഷ നടപ്പാക്കിയിരിക്കുകയാണ് ഇൻഡൊനീഷ്യന്‍ പ്രവിശ്യയായ കിഴക്കൻ ജാവ. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാനായി ശവക്കുഴികൾ കുഴിക്കാനാണ് ഇവരോട് അധികൃതർ ഉത്തരവിട്ടത്.

ഗ്രെസിക് റീജൻസിയിൽ ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ച എട്ട് പേരെയാണ് എൻഗബെറ്റൻ ഗ്രാമത്തിലെ ഒരു പൊതു സെമിത്തേരിയിൽ കുഴിമാടം നിർമിക്കാനായി നിയോഗിച്ചത്.

Read also: ലഹരി ഇടപാട്: ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവിന്റെ വീട്ടില്‍ റെയിഡ്

ശ്മശാനത്തില്‍ കുഴിയെടുക്കുന്ന പ്രവൃത്തിയ്ക്ക് മൂന്ന് പേരാണ് നിലവില്‍ ഉള്ളത്. അതിനാല്‍ മാസ്‌ക് ധരിക്കാത്തതിനുള്ള ശിക്ഷയായി ശ്മശാനത്തിലേക്ക് ജോലിയ്ക്കായി അയക്കാമെന്ന് തീരുമാനിച്ചതായി സെര്‍മെ ജില്ലാമേധാവി സുയോനോ പറഞ്ഞു.

കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ സഹായിക്കും സുയോനോ കൂട്ടിച്ചേർത്തു.

ഇൻഡൊനീഷ്യയില്‍ തുടര്‍ച്ചയായി ആറാം ദിവസവും പുതിയ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലധികമായി. ഇൻഡൊനീഷ്യയില്‍ ആകെ 2,18,382 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മരിച്ചവരുടെ എണ്ണം 8,723 ആണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Post Your Comments


Back to top button