ദില്ലി: കോവിഡിനെ പ്രതിരോധിക്കാന്‍ ചെളിയില്‍ കുളിച്ച് ശംഖ് ഊതിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച ബിജെപി എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള എംപിയായ സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെളിയില്‍ കുളിച്ച് ശംഖ് ഊതുന്ന നിലയില്‍ തോംഗ് സ്വാമി മാധോപൂര്‍ മണ്ഡലത്തിലെ എംപിയുടെ വീഡിയോ വൈറലായിരുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ പുറത്ത് പോവൂ, മഴ നനയൂ, ചെളിയിലിരിക്കൂ, പാടത്ത് നനയൂ, ശംഖ് ഊതൂ എന്നായിരുന്നു സുഖ്ബീര്‍ സിംഗ് ജൌനാപൂരിയ അവകാശപ്പെട്ടത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 24 എംപിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, കോവിഡിനെ പ്രതിരോധിക്കാന്‍ പുറത്ത് പോവൂ, മഴ നനയൂ, ചെളിയിലിരിക്കൂ, പാടത്ത് നനയൂ, ശംഖ് ഊതൂ എന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. ശംഖൂതുന്നത് നമ്മുടെ ശ്വാസകോശത്തെ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments