ന്യൂഡല്‍ഹി : ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ദിഗ്‌വിജയ സിംഗുമാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഉമര്‍ ഖാലിദിനു പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്.
ഉമര്‍ ഖാലിദിന്റെ പിതാവ് സയിദ് ഖ്വാസിം റസൂല്‍ ഇല്യാസിന്റെ ട്വീറ്റ് പങ്കുവെയ്ക്കുകയും ഒപ്പം സ്റ്റാന്‍ഡ് വിത്ത് ഉമര്‍ ഖാലിദ് എന്ന ഹാഷ്ടാഗും കൂട്ടിച്ചേര്‍ത്താണ് ട്വിറ്ററിലൂടെ ശശി തരൂരും ദിഗ്‌വിജയ സിംഗും തങ്ങളുടെ പിന്തുണയറിയിച്ചത്.അഭിപ്രായപ്രകടനം നടത്തിയതിന്‍റെ പേരില്‍ വിലകൊടുക്കേണ്ടിവരുന്നവരാണ് ഖാലിദിനെ പോലെയുള്ളവരെന്നാണ് ശശി തരൂരിന്റെ വാദം .
ഉമര്‍ ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആര്‍ ഇല്യാസിന്‍റെ ട്വീറ്റിനൊപ്പം സ്റ്റാന്‍ഡ് വിത്ത് ഉമര്‍ ഖാലിദ് എന്ന ഹാഷ്ടാഗോടെയാണ് ശശി തരൂരിന്റെ ട്വീറ്റ്. പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ കലാപം ആസൂത്രണം ചെയ്തതില്‍ ഉമര്‍ ഖാലിദ് പങ്കാളിയാണെന്നതിനു ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ യൂണിറ്റിനു തെളിവ് ലഭിച്ചിരുന്നു . തുടര്‍ന്നായിരുന്നു അറസ്റ്റ്.അതേ സമയം ഉമര്‍ ഖാലിദ് മുന്‍പും ഇത്തരം രാജ്യദ്രോഹ നടപടികള്‍ നടത്തിയിട്ടുണ്ടെന്നത് മറച്ചു വച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ് .
ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം ആസുത്രണം ചെയ്തത് ഉള്‍പ്പെടെ ഇടത് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് മുന്‍പും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണെന്നതിന് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.തികഞ്ഞ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ നിറഞ്ഞതാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും എന്നതും ശശി തരൂര്‍ മറച്ചു വയ്ക്കുന്നു. ഉമറിനെ കര്‍കര്‍ദൂമ കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
അതേസമയം ജെഎന്‍യു മുന്‍വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സമാനമായി യുഎപിഎ ചുമത്തി നതാഷ നര്‍വാള്‍, ദേവംഗന കലിത (ജെ.എന്‍.യു), കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, ജാമിയ വിദ്യാര്‍ത്ഥികളായ മീരന്‍ ഹൈദര്‍, ആര്‍ജെഡി യുവനേതാവ്, ആസിഫ് തന്‍ഹ, സഫൂറ സാഗര്‍, ഗള്‍ഫിഷ ഫാത്തിമ, ഷിഫ്ര്‍ -ഉല്‍-റഹ്മാന്‍ എന്നിവരെ തടവിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.
Post Your Comments