Latest NewsNewsBusiness

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി ഓഹരി വിപണി : ഇന്ന് തുടങ്ങിയത് നേട്ടത്തോടെ

മുംബൈ : കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി ഓഹരി വിപണി, ഇന്ന് ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്‌സ് 185പോയിന്റ് ഉയർന്ന് 38,942ലും , നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11,492ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 421 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 85 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read : രണ്ട് ശതമാനം വിലവർധനവിൽ മെർസിഡീസ് ബെൻസ്

ടൈറ്റാന്‍ കമ്പനി, യുപിഎല്‍, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഗ്രാസിം, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും, ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button