Latest NewsNewsIndia

അവിഹിത ബന്ധത്തെച്ചൊല്ലി തര്‍ക്കം ; ഭാര്യയെയും അമ്മായിയമ്മയെയും കുത്തിക്കൊന്ന് പ്രതി പൊലീസില്‍ കീഴടങ്ങി

ജയ്പൂര്‍: ഭാര്യയെയും അമ്മായിയമ്മയെയും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊന്ന ശേഷം പ്രതി പോലീസിന് കീഴടങ്ങി. ഞായറാഴ്ച രാത്രി ജയ്പൂര്‍ ജില്ലയിലെ ചക്സു പ്രദേശത്താണ് സംഭവം നടന്നത്. 35 കാരനായ രാംകിഷന്‍ സൈനിയാണ് ഭാര്യയായ മഞ്ജവിനെയും അമ്മായിയമ്മയെയു കൊന്ന ശേഷം പൊലീസിന് കീഴടങ്ങിയത്.

ജോലിയില്ലാത്ത സൈനി, വിധവയായിരുന്ന അമ്മായിയമ്മയുടെ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നു. ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് രാംകിഷന്‍ സൈനി ഭാര്യ മഞ്ജുവിനെ വാക്കേറ്റത്തില്‍ തല്ലിച്ചതച്ചു. അമ്മ തടയാനെത്തിയപ്പോള്‍ അയാള്‍ അവരെയും ആക്രമിച്ചു. തുടര്‍ന്ന് രണ്ട് പേരെയും കുത്തിക്കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു.

സംഭവത്തെക്കുറിച്ച് ഇയാള്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button