KeralaLatest NewsNews

പ്ലസ്‌വണ്‍ പ്രവേശനം: സവര്‍ണ സംവരണം കൂടുതൽ നല്‍കി സംസ്ഥാന സർക്കാർ സാമൂഹികനീതി തകര്‍ക്കുന്നു- എസ് ഡിപിഐ

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിന് മാനദണ്ഡങ്ങള്‍ മറികടന്ന് സവര്‍ണ സംവരണം 12.5 ശതമാനം നല്‍കിയ ഇടതുസര്‍ക്കാരിന്റെ സവര്‍ണ പ്രീണനം പ്രതിഷേധാര്‍ഹമാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി സാമൂഹിക നീതി തകര്‍ക്കുന്നതും പിന്നാക്കവിഭാഗങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും ആകെയുള്ള 1,36,424 സീറ്റുകളില്‍ 16,711 സീറ്റുകള്‍ സവര്‍ണവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് ഏതുമാനദണ്ഡപ്രകാരണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

15 ശതമാനം മാത്രം വരുന്ന വിഭാഗത്തിന് ഇത്രയും സീറ്റുകള്‍ സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നു. എന്നാല്‍ 27 ശതമാനത്തോളം വരുന്ന മുസ്‍ലിം വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത് 11,313 സീറ്റുകള്‍ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കാതെ വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോള്‍ സവര്‍ണ സംവരണ സീറ്റുകളായി 2,335 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

സംവരണവിഭാഗങ്ങളായ പിന്നാക്ക മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ പോലും നിഷേധിച്ചാണ് എല്ലാ മാനദണ്ഡങ്ങളും മറികടന്ന് സവര്‍ണവിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ മാറ്റിവച്ചിരിക്കുന്നതെന്നും ഈ അലോട്ട്മെന്റ് പട്ടിക റദ്ദാക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button