Latest NewsNews

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നിക്ഷേപകർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : പോപ്പുലർ ഫിനാൻസ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ ഉടമകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തിൽ പോപ്പുലർ ഫിനാൻസ് കമ്പനി സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണം. 275 ബ്രാ‍ഞ്ചുകളിലെ ലോക്കറിൽ അവശേഷിക്കുന്ന സ്വർണ്ണവും പണവും രേഖകളും കടത്താൻ സാധ്യതയുണ്ടെന്നും ഇവ സംരക്ഷിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. കേരളത്തിന് പുറമെ ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലും പോപ്പുലർ ഫിനാൻസിനെതിരെ നിരവധി കേസുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button