ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല; ചെയ്യേണ്ട കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്; ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ ഏജന്‍സി ചോദിച്ചതിനപ്പുറം വലിയ കാര്യങ്ങള്‍ അതിലില്ല; അന്വേഷണത്തിന്റെ പേരില്‍ മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നും ചോദ്യം ചെയ്യല്‍ വിവരം മറച്ചുവച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി; ഇ.പി.ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്നും മന്ത്രിയുടെ ഭാര്യ ബാങ്കില്‍ പോയതിലും ലോക്കര്‍ തുറന്നതിലും ആശ്ചര്യമെന്തെന്നും പിണറായി വിജയന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിഷയത്തില്‍ മന്ത്രി കെ.ടി.ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു എന്ന കാരണത്താല്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഖുര്‍ആന്‍ കാര്യത്തില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജലീലിനെ വിളിച്ചതില്‍ തെറ്റില്ല. വഖഫുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ജലീല്‍. സാധാരണ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ ഇക്കാര്യത്തിലും നടന്നിട്ടുള്ളൂ. അന്വേഷണത്തിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ തുറന്നതില്‍ അസ്വാഭാവികത ഇല്ലെന്നും അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കില്‍ സീനിയര്‍ മാനേജര്‍ ആയി റിട്ടയേര്‍ഡ് ചെയ്തയാള്‍ക്ക് അതേ ബാങ്കില്‍ ലോക്കറു്ണ്ടായി എന്നതില്‍ ആശ്വര്യപ്പെടാന്‍ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്ത് തൂക്കം നോക്കിയെന്നാണ് പറയുന്നത്. ഒരു പവന്‍ മാലയുടെ തൂക്കമാണ് അവര്‍ നോക്കിയത്. അതാണോ വലിയ കുറ്റമെന്നും മുഖ്യമന്ത്രി ചോദിച്ചു. ജയരാജന്റെ മകന് സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര സ്വര്‍ണ്ണമെടുത്തതെന്നാണ് മറ്റൊരു ആരോപണം. ഇതും ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്തതും തമ്മില്‍ എന്തുബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Post Your Comments