![](/wp-content/uploads/2020/08/modi-5.jpg)
ന്യൂഡല്‍ഹി: വീട്ടിലെ പാചകത്തിന് ചെലവ് കുറഞ്ഞ പദ്ധതിയുമായി കേന്ദ്രം . ഇതിനായി വളരെ കുറഞ്ഞ ചെലവില്‍ വൈദ്യുതി എത്തിച്ച് നല്‍കും.
പാചകത്തിനായി വൈദ്യുതി വലിയ തോതില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഭാവി കാര്യങ്ങളിലൊന്നാണ് വൈദ്യുതി. അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും വൈദ്യുതി ഉപയോഗിച്ചായിരിക്കും. പവര്‍ ഫൌണ്ടേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായും ഒന്ന് പാചക വൈദ്യുതി കേന്ദ്രീകരിച്ചാണ്. ഇത് സമ്പദ്വ്യവസ്ഥ ആശ്രയിക്കുന്നതും ഇറക്കുമതിയില്‍ നിന്ന് സ്വതന്ത്രമാക്കുന്നതുമാണ്. ദരിദ്രര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് പാചകത്തിനായി കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന്‍മന്ത്രി ആവാസ് യോജന, ഹര്‍ ഘര്‍ ബിജ്‌ലി തുടങ്ങിയവ പാവപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികളായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍ ടി പി സി(നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാര്യക്ഷതയ്ക്കും പ്രൊഫഷണലിസത്തിലും എന്‍ ടി പി സി അംഗീകരിക്കപ്പെട്ടതാണ്, ബീഹാറില്‍ മാത്രമല്ല രാജ്യത്തിനു മാതൃകയാണ്. ഒരു പൊതുമേഖലസ്ഥാപനത്തെ കുറിച്ച് എല്ലായിപ്പോഴും ചോദ്യങ്ങള്‍ ഉയരുന്നതാണ്.
Post Your Comments