ന്യൂഡൽഹി : രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു . ആഭ്യന്തര റീട്ടെയിൽ വിപണികളിൽ ഉള്ളിയുടെ വില കുതിച്ചുയരുന്നതിനെ തുടർന്നാണ് എല്ലാത്തരം ഉള്ളിയുടെ കയറ്റുമതിയും സർക്കാർ നിരോധിച്ചത്.
Also Read : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. ഉള്ളിയുടെ കയറ്റുമതി നിരോധിച്ച ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുന്നതാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഉള്ളി പൗഡർ അടക്കമുള്ള കയറ്റുമതിയാണ് നിരോധിച്ചത്.
Post Your Comments