Latest NewsIndia

കങ്കണയെ ബി.ജെ.പി. പിന്തുണയ്‌ക്കുന്നത്‌ നിര്‍ഭാഗ്യകരമെന്നു ശിവസേന, മഹാരാഷ്ട്ര സര്‍ക്കാര്‍ പോരാടേണ്ടത് കങ്കണയ്‌ക്കെതിരെയല്ല കോവിഡിനെതിരെയെന്ന് ഫഡ്‌നാവിസ്

വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ നേടാനുള്ള ശ്രമമാണിതെന്നും പാര്‍ട്ടി മുഖപത്രമായ "സാമ്‌ന"യില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ആരോപിച്ചു.

ന്യൂഡല്‍ഹി: ബോളിവുഡ്‌ നടി കങ്കണ റാവത്തിനെ പിന്തുണയ്‌ക്കുന്ന ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി. സഞ്‌ജയ്‌ റാവത്ത്‌ രംഗത്ത്‌. മുംബൈയെ പാക്‌ അധിനിവേശ കശ്‌മീരിനോട്‌ ഉപമിച്ച കങ്കണ റണാവത്തിനെ ബി.ജെ.പി. പിന്തുണയ്‌ക്കുന്നത്‌ ദൗര്‍ഭാഗ്യകരമാണെന്ന്‌ സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ നേടാനുള്ള ശ്രമമാണിതെന്നും പാര്‍ട്ടി മുഖപത്രമായ “സാമ്‌ന”യില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ആരോപിച്ചു.

മുംബൈയെ പാക്‌ അധിനിവേശ കാശ്‌മീരെന്നും ബി.എം.സിയെ ബാബര്‍ ആര്‍മി എന്നും വിളിക്കുന്നവരുടെ പിന്നില്‍ മഹാരാഷ്ര്‌ടയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നില്‍ക്കുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ നേടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. കങ്കണയെ പിന്തുണയ്‌ക്കുന്നതിലൂടെയും സുശാന്ത്‌ സിങ്‌ രജപുത്‌ കേസിലെ നിലപാടിലൂടെയും ബി.ജെ.പി. ലക്ഷ്യമിടുന്നത്‌ രജപുത്ര, ക്ഷത്രിയ വോട്ടുകള്‍ നേടി ബിഹാര്‍ തിരഞ്ഞെടുപ്പ്‌ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇതിനു മറുപടിയുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഫട്നവിസ് രംഗത്തെത്തി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കേ മഹാരാഷ്ട്ര സര്‍ക്കാര്‍ ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. സര്‍ക്കാര്‍ പോരാട്ടം നടത്തേണ്ടത് കങ്കണയോടല്ല കോവിഡിനെതിരെയാണെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിന് മുകളിലാണെന്നും അതുപോലെ തന്നെ ഞെട്ടിക്കുനനതാണ് മരണ നിരക്കെന്നതും സര്‍ക്കാര്‍ മറന്നുപോകരുത്. കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പോരടിക്കുന്നതിനിടെയാണ് ഫഡ്‌നാവിസ് നിലപാടറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button