Latest NewsNewsCrime

ഭാര്യയുമായുള്ള കലഹത്തിനിടെ പിഞ്ചു കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്

നോയിഡ : ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് പിതാവ് പിഞ്ചു കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. കൃത്യം നടത്തി കടന്നു കളഞ്ഞ ബുലന്ദ്ഷഹർ സ്വദേശി അമിത് എന്നയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മദ്യലഹരിയിലെത്തിയ അമിത്, ഭാര്യ രേണുവിനെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. ഇതിനിടെയാണ് മൂന്നു വയസുകാരിയായ മകളെയും നിലത്തടിച്ച് കൊലപ്പെടുത്തിയത്. പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിച്ചത്. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു.

അയൽവാസികളോട് നടത്തിയ അന്വേഷണത്തിലാണ് അമിത്, മദ്യത്തിന് അടിമയായിരുന്നുവെന്നും ഭാര്യയുമായി നിരന്തരം കലഹമായിരുന്നുവെന്നും തെളിഞ്ഞത്. രണ്ട് ദിവസം മുമ്പും ഇരുവരും തമ്മിൽ വലിയ കലഹം നടന്നതായി അയല്‍വാസികൾ മൊഴി നൽകിയിട്ടുണ്ട് എന്നാണ് നോയിഡ അഡീഷണൽ കമ്മീഷണർ രൺവിജയ് സിംഗ് അറിയിച്ചത്.

മകളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വിവരം രേണുവിന്‍റെ വീട്ടുകാരെ വിളിച്ച് അറിയിച്ചതായും പൊലീസ് പറയുന്നു. വേറെ എന്തോ കാരണം കൊണ്ടാണ് കുട്ടി മരിച്ചതെന്നാണ് ഇയാൾ അവരെ അറിയിച്ചത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എത്രയും വേഗം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button