ജമ്മു കശ്മീര്‍: തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റുകള്‍ക്ക് ആദരാഞ്ജലിയായി കശ്മീരിലെ ബിജെപി അംഗങ്ങള്‍ ഇന്ന്’ബലിദാന്‍ ദിവസ്’ ആചരിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായിയാണ് ഈ ദിനം ആചരിക്കുന്നത്. ശ്രീനഗറിലെ ഹബ്ബ കടലിലെ വസതിയില്‍ വച്ച് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെ കശ്മീരി പണ്ഡിറ്റ് ടിക്ക ലാല്‍ തപ്ലൂവിന്റെ ചരമവാര്‍ഷികമാണ് സെപ്റ്റംബര്‍ 14.
അനന്ത്‌നാഗിലെ ബിജെപി യൂണിറ്റ് ട്രിബ്യൂട്ട് ചടങ്ങ് സംഘടിപ്പിച്ചു. ശ്രീനഗറിലെ ശീതാല്‍ നാഥ് ക്ഷേത്രത്തില്‍ ആളുകള്‍ തടിച്ചുകൂടി രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി. കശ്മീര്‍ പണ്ഡിറ്റുകള്‍ മാത്രമല്ല, മറ്റ് സമുദായങ്ങളില്‍ നിന്നും സുരക്ഷാ സേനയില്‍ നിന്നുമുള്ള ആളുകളും ആദരാഞ്ജലി അര്‍പ്പിച്ചു.
1989 മുതല്‍ കശ്മീരിലെ തീവ്രവാദികള്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 8 ഓളം കശ്മീരി പണ്ഡിറ്റുകളെ കൊന്നു, അതിനുശേഷം ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ സ്ഥലം വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
1990 ല്‍ ജീവന്‍ നഷ്ടപ്പെട്ട രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനാണ് ഈ ബലിദാന്‍ ദിവസ് എന്ന് ബിജെപി അനന്ത്‌നാഗ് യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് കൗള്‍ പറഞ്ഞു. ടിക്ക ലാല്‍ തപ്ലൂവിന്റെ ചരമവാര്‍ഷികത്തിലാണ് ഇത് ആചരിക്കുന്നതെന്നും ഇതാദ്യമായാണ് തങ്ങള്‍ ഈ ദിവസം കശ്മീരില്‍ ആചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments