ന്യൂയോര്‍ക്ക് : ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തന്ത്ര പ്രധാനമേഖലകളിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് യു എസും മാലിദ്വീപും.സമുദ്ര മേഖലകളിലെ സ്വാധീനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഇരു രാജ്യങ്ങളുടെയും നടപടി കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
സെപ്തംബര്‍ 10ന് ഫിലാഡല്‍ഫിയയില്‍ വെച്ചാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാലിദ്വീപ് പ്രതിരോധ മന്ത്രി ദിദീ മരിയയും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.കരാര്‍ ഒപ്പുവെച്ചതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തത്തില്‍ പുതിയ അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Post Your Comments