
കണ്ണൂർ: ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടേയും ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിവിധ വിഭാഗങ്ങളിലെ മേധാവികളടങ്ങുന്ന എട്ടംഗ വിദഗ്ദ മെഡിക്കൽ സംഘമാണ് മന്ത്രിയേയും ഭാര്യയെയും ചികിത്സിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയ്ക്കും രണ്ടുദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments