KeralaLatest NewsNews

ക്ഷേത്രപരിസരത്ത് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

 

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗങ്ങള്‍ ചേരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖാ പരിശീലനം വിലക്കികൊണ്ടുള്ള മുന്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറിലാണ് നാമജപഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്.

Read Also: രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കൂ.. ഗുണങ്ങള്‍ ഇവയാണ് 

‘ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങള്‍ അടക്കമുള്ളവര്‍ ദേവസ്വം ബോര്‍ഡിന് എതിരായി ക്ഷേത്രത്തിനകത്തും ക്ഷേത്ര വസ്തുവിലും മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷത്തിന് വിരുദ്ധമാണ്. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങള്‍ ചേരുന്നത് നിരോധിച്ചു. ഇനി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കും’, ദേവസ്വംബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button