
കോഴിക്കോട്: സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷും സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും തമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് ചിത്രങ്ങൾ. അന്വേഷണസംഘം ഇത് പരിശോധിക്കുകയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്ന് കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ ഇയാളുമുണ്ടെന്നും റിപ്പോർട്ടുണ്ട്. മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുൻപായിരുന്നു ഇടപാട് നടന്നത്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. മൂന്നാമന് 30 ലക്ഷം നൽകാമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ ഇത് മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തായത്. ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്നും സൂചനയുണ്ട്.
Post Your Comments