NewsSaudi ArabiaInternationalGulf

സൗദി അറേബ്യയില്‍ പാകിസ്ഥാന്‍ സ്വദേശികൾ തമ്മില്‍ സംഘര്‍ഷം ; ചേരിതിരിഞ്ഞ് ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ, ആറു പേരെ അറസ്റ്റ് ചെയ്തു

റിയാദ് : സൗദി അറേബ്യയില്‍ പാകിസ്ഥാനി സ്വദേശികള്‍ തമ്മിൽ സംഘര്‍ഷം. ജിദ്ദയില്‍ നഗരമധ്യത്തിലെ ബാബ്ശരീഫിൽ നടുറോഡിലാണ് പാകിസ്ഥാനികള്‍ വടികളുപയോഗിച്ച് ചേരിതിരിഞ്ഞ് ആക്രമിച്ചത്. പിന്തിരിപ്പിക്കാന്‍ വഴിപോക്കര്‍ ശ്രമിച്ചെങ്കിലും അടിപിടി തുടർന്നു. ഇവരുടെ  ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.

Also read : ലോകരാഷ്ട്രങ്ങളെ കടത്തിവെട്ടി ചൈന : ഇനി മൂക്കില്‍ സ്േ്രപ ചെയ്യാവുന്ന വാക്‌സിന്‍

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ടു ആറ് പാകിസ്ഥാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തതായി, മക്ക പ്രവിശ്യാ പൊലീസ് വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പിന്നീട്  പുറത്തുവന്നു. 20തിനും 30തിനുമിടിയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്നും, മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് സംഘം ഏറ്റുമുട്ടിയതെന്ന് മക്ക പ്രവിശ്യാ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button