KeralaLatest NewsNews

കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല : മന്ത്രി കെ.ടി.ജലീല്‍

 

തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രി കെ.ടി.ജലീലുമായി ബന്ധപ്പെട്ട് സംഭവവികാസങ്ങളാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ -ബിജെപി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചും ഏതേ തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ ഇപ്പോള്‍ ഇതിനെല്ലാം പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നു.

Read Also : മന്ത്രി കെ.ടി.ജലീലിന്റെ ഉറ്റ സുഹൃത്ത് അനസിന് കുരുക്ക് : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക് ജലീല്‍ എത്തിയത് അനസിന്റെ കാറില്‍

കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവയ്‌ക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റെ ആഘാതം അവര്‍ക്ക് ജീവനുള്ളിടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button