Life Style

ദാമ്പത്യ ബന്ധത്തിലെ വിള്ളലുകള്‍ക്ക് പിന്നില്‍ വിവാഹേതര ബന്ധങ്ങള്‍

 

പങ്കാളികള്‍ തമ്മിലുള്ള പരസ്പരവിശ്വാസമില്ലായ്മകള്‍ക്കും സംശയങ്ങള്‍ക്കും ഒരുപക്ഷേ വിവാഹമെന്ന സങ്കല്‍പത്തോളംതന്നെ പഴക്കമുണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് മിക്കപ്പോഴും കാരണമാകാറുള്ളത് വിവാഹേതരബന്ധങ്ങളാണ്.

ഒരുപങ്കാളിയില്‍ സംതൃപ്തരാകാന്‍ കഴിയാത്തവരാണ് പലപ്പോഴും അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടാറുള്ളത്. ചില വിരുതന്മാരാകട്ടെ പങ്കാളികള്‍ക്ക് സംശയമൊന്നും വരുത്താതെതന്നെ അവിഹിതബന്ധം ദീര്‍ഘനാള്‍ മുന്നോട്ടുകൊണ്ടു പോകാറുമുണ്ട്.

പുരുഷന്‍ മിക്കപ്പോഴും ഒരു ഇണയില്‍ പൂര്‍ണസംതൃപ്തന്‍ ആകാറില്ല , സാമൂഹിക സാഹചര്യങ്ങളാണ് അവനെ ഒരു ഇണയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതനാക്കുന്നത്.

ഇന്‍ഫിഡിലിറ്റി ഫാക്ട് എന്ന വെബ്സൈറ്റ് നടത്തിയ സര്‍വേ ഫലത്തില്‍ 41ശതമാനത്തോളം പങ്കാളികളും വിവാഹേതര ബന്ധങ്ങളില്‍ എര്‍പ്പെടുന്നതിനെ അംഗീകരിക്കുകയും അനുകൂലിക്കുന്നുമുണ്ടത്രേ .

shortlink

Related Articles

Post Your Comments

Related Articles


Back to top button