KeralaLatest NewsNews

ലൈഫ് മിഷന്‍ ഇടപാടില്‍ പങ്കുള്ളത് മന്ത്രി ജയരാജന്റെ മകന്: ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയത് നാലരക്കോടി രൂപ കമ്മീഷന്‍ ലഭിച്ചെന്നാണെന്ന് കെ. സുരേന്ദ്രൻ

തൃശ്ശൂര്‍: ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ മകന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ധനമന്ത്രി തോമസ് ഐസക്കിനെ സാക്ഷിയാക്കി കൈരളി ചാനല്‍ സിഇഒ ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയത് നാലരക്കോടി രൂപ കമ്മീഷന്‍ ലഭിച്ചെന്നാണ്. ബാക്കി പണം ആര്‍ക്കൊക്കെ എവിടെ വച്ച്‌ നല്‍കിയെന്ന് കൈരളി ചാനല്‍ തന്നെ വെളിപ്പെടുത്തണം. മടിയില്‍ കനമില്ലാത്തവര്‍ക്ക് ഭയപ്പെടാനില്ലന്നും അന്വേഷണം മുറുകുമ്പോള്‍ മറ്റുള്ളവരുടെ നെഞ്ചിടിപ്പ് കൂടും എന്നുമുള്ള അഭിപ്രായത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Read also: ഇടതുപക്ഷമെന്നാൽ ഒരിക്കലും തെറ്റുപറ്റാത്ത അമാനുഷരുടെ പ്രസ്ഥാനമെന്നല്ല, തെറ്റുകൾക്കെതിരെ ജാഗ്രത പുലർത്തുന്ന, തിരുത്തുന്ന, നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നവരുടെ പ്രസ്ഥാനം എന്നാണ്: എംബി രാജേഷ്

സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര നേതൃത്വവും ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രംഗത്തു വന്നിരിക്കുകയാണ്. അന്വേഷണം തങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് സിപിഎമ്മിന്റ നിലപാട് മാറ്റം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button