ഒറിഗോണിലെ മാരകമായ കാട്ടുതീ വിവിധ ഇടതു-വലതുപക്ഷ ഗ്രൂപ്പുകളാണ് ഉണ്ടാക്കിയതെന്ന തെറ്റായ അവകാശവാദങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ കമ്പനി വക്താവ് ശനിയാഴ്ച പറഞ്ഞു. ഈ ആഴ്ച ആദ്യം മുതല്‍ ഒറിഗോണില്‍ ആറ് പേരെങ്കിലും കൊല്ലപ്പെട്ട തീപിടിത്തത്തിന് ഇടതു-വലതുപക്ഷ ഗ്രൂപ്പുകളെ കുറ്റപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന പോസ്റ്റുകള്‍ ഇല്ലാതാക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തന്നെ ഇത്തരം പോസ്റ്റുകള്‍ പങ്കുവക്കുന്നവര്‍ക്ക് ഫെയ്‌സ്ബുക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രാദേശിക അഗ്‌നിശമന സേനയെയും പോലീസ് ഏജന്‍സികളെയും തീപിടുത്തത്തിനെതിരെ പോരാടുന്നതില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ കാരണമാകുന്നുവെന്ന് നിയമപാലകര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്ന് വക്താവ് ആന്‍ഡി സ്റ്റോണ്‍ ട്വിറ്ററില്‍ കുറിച്ചു.
തീപിടുത്തം രൂക്ഷമാകുമ്പോള്‍ മനുഷ്യജീവിതത്തിന് അപകടസാധ്യതയുണ്ടാക്കുന്ന മനുഷ്യര്‍ക്ക് ദ്രോഹത്തിന് കാരണമായേക്കാവുന്ന പോസ്റ്റ് നീക്കംചെയ്യാനുള്ള ഫേസ്ബുക്കിന്റെ മുന്‍കാല ശ്രമങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ തീരുമാനമാനമെന്നാണ് സ്റ്റോണ്‍ വിശേഷിപ്പിച്ചത്. കാട്ടുതീ പടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് വീടുകളാണ് ഇതിനോടകം നശിച്ചത്.
ഒറിഗോണില്‍ കാട്ടുതീക്ക് കാരണം തീവ്രവാദികളാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അന്വേഷണത്തില്‍ അവ അസത്യമാണെന്ന് എഫ്ബിഐ പ്രസ്താവനയില്‍ പറഞ്ഞു.
ഈ ആഴ്ച ആദ്യം പുരുഷന്മാര്‍ മാത്രമുള്ള, വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സിലെ അഞ്ച് അംഗങ്ങളെ തീപിടുത്തത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ഒറിഗോണിലെ മെഡ്ഫോര്‍ഡിലെ പോലീസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ലോഗോയും പേരും ഉപയോഗിച്ച വ്യാജ പോസ്റ്റ് അധികൃതര്‍ നിരസിച്ചിരുന്നു.
Post Your Comments