Life Style

സ്ഥിരമായി കണ്ണുതുടിയ്ക്കുന്നുണ്ടോ ? എങ്കില്‍ അവഗണിയ്ക്കരുത് 

ഭൂരിഭാഗം ആളുകളിലും കണ്ണുതുടിക്കുന്നത് അത്ര ഗൗരവമായി എടുക്കാറില്ല. സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രീയയായി മാത്രമെ ഇതിനെ എല്ലാവരും കാണക്കാക്കാറുള്ളൂ. എന്നാല്‍, പതിവായി ഈ പ്രശ്‌നം നിരന്തരമായി അലട്ടുന്നവര്‍ ശ്രദ്ധിക്കണം. പിരിമുറുക്കം, മദ്യപാനം, പുകവലി, അമിതമായ ക്ഷീണം, ഉറക്കമില്ലായമ എന്നിവ മൂലമാണ് കണ്‍ തടങ്ങള്‍ തുടിക്കുന്നത്.

കണ്‍പോളകളില്‍ ഏതെങ്കിലുമൊന്ന് ഇടയ്ക്ക് തുടിക്കുന്നത് ദോഷകരമല്ലാത്തതാണെങ്കിലും നിരന്തരം രണ്ടു കണ്ണുകളും വിറയ്ക്കുകയോ ചിമ്മിക്കൊണ്ടിരിക്കുന്നതുമായ ഒരവസ്ഥ അപകടകരമാണ്. ഈ അവസ്ഥ നേരിടുന്നവര്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കണം. നന്നായി ഉറങ്ങുക, മദ്യപാനം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, കഫീനിന്റെ ഉപയോഗം കുറയ്ക്കുക എന്നിവ പ്രധാനമാണ് കബ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ കുറച്ചു സമയത്തേക്ക് കണ്ണുകള്‍ അടച്ചുവയ്ക്കുന്നത് നല്ലതാണ്. കൈവിരല്‍ ഉപയോഗിച്ച് കണ്‍പോളയിലൂടെ വൃത്താകൃതിയില്‍ മസാജ് ചെയ്യുന്നതും ഉത്തമമാണ്.

shortlink

Post Your Comments


Back to top button