കന്നുകാലികളുടെ ദേഹത്ത് കുരുക്കള്‍ പോലെ നിറയെ തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരുതരം ചര്‍മ്മരോഗമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അസം സര്‍ക്കാരാണ് വിവരം പുറത്തുവിട്ടത്. ഇത് പുതിയതരം രോഗമാണെന്നാണ് കണ്ടെത്തല്‍. കര്‍ഷകര്‍ പ്രധാനമായും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ് ട്വീറ്റ് ചെയ്യുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആട് പോക്സ് വാക്സിനുകള്‍ വാങ്ങാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഈ രോഗത്തെ തടയാനുള്ള ഏക മാര്‍ഗമാണിത്. പന്നിപ്പനി പോലെ ഇത് പടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലും പ്രതിവിധികളും എത്രയും വേഗം സ്വീകരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഇത് കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന് ജേര്‍ണലിസ്റ്റ് വ്യക്തമാക്കുന്നു.
എല്ലാ വീടുകളിലും കന്നുകാലികള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഈ വാക്സിനുകള്‍ ഉടന്‍ തന്നെ സ്വീകരിക്കേണ്ടതാണ്. പന്നിപ്പനിമൂലം അസമില്‍ ആയിരക്കണക്കിന് പന്നികള്‍ ചത്തുപോയിട്ടുണ്ട്. ഇത് കര്‍ഷകരെ വലിയ ദുരിതത്തിലേക്കാണ് നയിച്ചത്. അതുപോലൊരു അവസ്ഥ ഉണ്ടാകരുതെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
Post Your Comments