കൊൽക്കത്ത : ബംഗാളിലെ ഗോഹത്തിൽ ബി.ജെ.പി. പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗണേഷ് റോയ് എന്ന ബി.ജെ.പി. പ്രവർത്തകന്റെ മൃതദേഹമാണ് ഞായറാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് മുതൽ ഗണേഷിനെ കാണാനില്ലായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. തൃണമൂൽ പ്രവർത്തകർ കൊലപ്പെടുത്തിയതാണെന്നാണ് ഗണേഷിന്റെ കുടുംബത്തിന്റെയും ആരോപണം. തൃണമൂൽ പ്രവർത്തകർ ഗണേഷിനെയും തങ്ങളെയും നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു.
പാർട്ടി പ്രവർത്തകനെ തൃണമൂൽ പ്രവർത്തകർ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബി.ജെ.പി. ഗോഹത്തിലെ പ്രധാന റോഡുകൾ ഉപരോധിച്ചു. സംഭവത്തെ തുടർന്ന് വൻ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, മരണത്തെ സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഗണേഷ് റോയിയുടെ മരണത്തിൽ ബംഗാൾ സർക്കാരിനെയും തൃണമൂൽ കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. നേതാക്കളും രംഗത്തെത്തി. വീണ്ടും ജനാധിപത്യത്തെ കൊന്നുകളഞ്ഞെന്നായിരുന്നു ബി.ജെ.പി. ബംഗാൾ ഘടകത്തിന്റെ ട്വീറ്റ്. ബി.ജെ.പിക്കാരെ കെട്ടിത്തൂക്കി കൊല്ലുന്നത് ബംഗാളിലെ പുതിയ പ്രവണതയാണെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments