മുംബൈ: മുംബൈയില്‍ വിരമിച്ച നാവിക ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശിവസേന നേതാവുള്‍പ്പെടെ ആറ് പേര്‍ക്കും ജാമ്യം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വാട്‌സ്ആപ്പിലൂടെ പങ്കിട്ടതിനാണ് മഹാരാഷ്ട്ര ഭരണകക്ഷിയായ ശിവസേന പ്രവര്‍ത്തകര്‍ വിരമിച്ച ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
തുടര്‍ന്ന് പ്രാദേശിക സേന നേതാവും ശാഖ പ്രമുഖുമായ കമലേഷ് കടം ഉള്‍പ്പെടെ ആറ് പ്രതികളെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം അനുവദിക്കുന്നതെ പരമാവധി ഏഴു വര്‍ഷമോ അതില്‍ കുറവോ ശിക്ഷ ലഭിക്കുന്ന കേസില്‍ പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യത്തില്‍ വിടാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
മുംബൈയിലെ കണ്ടിവള്ളി ഈസ്റ്റിലെ വീടിനടുത്താണ് മദന്‍ ശര്‍മ (65) ആക്രമിക്കപ്പെട്ടത്. ഓണ്‍ലൈനില്‍ പോസ്റ്റുചെയ്ത ചിത്രങ്ങളില്‍ അയാളുടെ മുഖത്ത് മുറിവുകളും രക്തക്കറ കണ്ണും വ്യക്തമായി കാണുന്നുണ്ടായിരുന്നു. കൂടാതെ ഇവര്‍ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കാര്‍ട്ടൂണ്‍ തന്റെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കിട്ടതായി ശര്‍മ പരാതിയില്‍ പറയുന്നു. പിന്നീട് കമലേഷില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതായും അദ്ദേഹത്തിന്റെ പേരും വിലാസവും ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ്, കെട്ടിടത്തിന് പുറത്ത് വിളിച്ച് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചു എന്നും ശര്‍മ പറയുന്നു.
സംഭവസ്ഥലത്തെ സിസിടിവി.ില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ ശര്‍മ തന്റെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ പ്രധാന ഗേറ്റിലേക്ക് നടന്നുപോകുന്നതും ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഒരു കൂട്ടം ആളുകള്‍ അയാളെ പിന്തുടര്‍ന്ന് ഓടുന്നതും കാണുന്നു. തുടര്‍ന്ന് അവര്‍ ശര്‍മയുടെ കുപ്പായത്തില്‍ പിടിച്ച് മുഖത്ത് അടിക്കുന്നത് കാണാം.
Post Your Comments