അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കാട്ടുതീയില്‍ 17 മരണം. നിരവധി പേരെ കാണാതായി. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. ഏകദേശം എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാമ്ബലായെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണാതീതമായ പടരുന്ന കാട്ടുതീയ്ക്കെതിരെ പൊരുതാനാവാതെ സംസ്ഥാനങ്ങള്‍ പുകയുകയാണ്.
ഒറിഗോണ്‍, കാലിഫോര്‍ണിയ സ്റ്റേറ്റുകളിലാണ് കാട്ടുതീ അതിരൂക്ഷമായിട്ടുള്ളത്.ആഗസ്റ്റ് പകുതി മുതല്‍ ഇതുവരെ 26 പേരാണ് കാട്ടുതീയില്‍ മരിച്ചത്്. ആയിരക്കണക്കിന് വീടുകളും വാഹനങ്ങളും ചാമ്ബലായി. കാലിഫോര്‍ണിയയില്‍ 19ഉം ഒറിഗോണില്‍ ആറും വാഷിങ്ടണില്‍ ഒരാളുമാണ് മരിച്ചത്. ഡസന്‍കണക്കിന് പേരെ കാണാതായതായി ഒറിഗോണ്‍ ഗവര്‍ണര്‍ കേറ്റ് ബ്രൗണ്‍ പറഞ്ഞു.കാലിഫോര്‍ണിയയില്‍ 25 ലക്ഷം ഏക്കര്‍ പ്രദേശത്താണ് തീയുള്ളത്. ഒറിഗോണില്‍ 10 ലക്ഷം ഏക്കര്‍ പ്രദേശം കാട്ടുതീയില്‍ അമര്‍ന്നുകഴിഞ്ഞു.
Post Your Comments