MollywoodLatest NewsCinemaNewsEntertainment

പീലിക്കുട്ടി മാത്രമല്ല നാടാകെ ഞെട്ടി; അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുന്ന പീലിമോള്‍ക്ക് അടിപൊളി കേക്കും, പുത്തനുടുപ്പും സമ്മാനങ്ങളും നൽകി മമ്മൂക്ക

പീലിക്കുട്ടിക്ക് സർപ്രൈസ് ​ഗിഫ്റ്റ് നൽകിയിരിയ്ക്കുകയാണ് മമ്മൂക്ക

പ്രിയതാരം മമ്മൂട്ടിയുടെ പിറന്നാളിന് പങ്കെടുക്കാനായില്ലെന്ന് പറഞ്ഞ പീലിക്കുട്ടിയെ നമ്മൾ‌ മറന്ന് കാണില്ല. ഇപ്പോഴിതാ പീലിക്കുട്ടിക്ക് സർപ്രൈസ് ​ഗിഫ്റ്റ് നൽകിയിരിയ്ക്കുകയാണ് മമ്മൂക്ക.

ഹാപ്പി ബർത്ത്ഡേ പീലിമോൾ വിത്ത് ലവ് മമ്മൂട്ടി എന്ന് എഴുതിയിരിയ്ക്കുന്ന കേക്കാണ് താരം നൽകിയിരിയ്ക്കുന്നത്. വീട്ടുകാര്‍ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വച്ച്‌, മമ്മൂക്ക സമ്മാനിച്ച കേക്ക് തന്നെ മുറിച്ചു ആഘോഷിക്കുന്ന രംഗങ്ങളാണ് കണ്ടത്. അപ്പോഴേക്കും ദേ വരുന്നൂ സാക്ഷാല്‍ മെഗാസ്റ്ററിന്റ വീഡിയോ കോള്‍. മമ്മൂക്കയെ കണ്ടതും പീലി നാണം കുണുങ്ങി. കൊച്ചിയിലെ യുവ ഫാഷന്‍ ഡിസൈനറായ ബെന്‍ ജോണ്‍സണ്‍ പ്രത്യേകം നെയ്‌തെടുത്ത മനോഹരമായ ഉടുപ്പും കുട്ടിക്കായി താരം നൽകിയിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 7നായിരുന്നു മമ്മൂക്കയുടെ പിറന്നാൾ, മമ്മൂട്ടി കേക്കുമുറിക്കുന്ന ചിത്രങ്ങളൊക്കെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് കാണാനിടയായ പീലി എന്ന് വിളിക്കുന്ന ദുആ മാതാപിതാക്കള്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ അവര്‍ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതിയാണ് മാതാപിതാക്കളോട് വഴക്കിട്ടത്. സോഷ്യൽ മീഡിയയിൽ വൈറലായ പീലിക്കുട്ടിയുടെ വീഡിയോ മമ്മൂക്ക കാണുകയും പങ്കുവക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button