KeralaLatest NewsIndia

സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റി ഉത്തരവ്

ന്യൂഡൽഹി: ബിഡിജെഎസില്‍ നിന്നും പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി ഉത്തരവിറക്കിയത്. ഏറെ നാളുകളായി വെള്ളാപ്പള്ളിയുടെ ഇടഞ്ഞു നിൽക്കുന്ന സുഭാഷ് വാസുവിനെതിരെ ബിഡിജെഎസ് തന്നെയാണ് കേന്ദ്രത്തിനു കത്ത് നൽകിയത്.

ആന്ധ്രയിലെ അവലോകന യോഗത്തിൽ കോവിഡ് ആശങ്കകൾ ഉന്നയിച്ചതിന് ഗുണ്ടൂർ ഡോക്ടറെ അറസ്റ്റ് ചെയ്യാൻ കളക്ടർ ഉത്തരവിട്ടു, കനത്ത പ്രതിഷേധം , ഒന്നും മിണ്ടാതെ ജഗൻ

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഗോപകുമാറിന്റെ പേരാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിട്ടുള്ളത്. മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ് ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button