KeralaLatest NewsNews

മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമായത് കൊണ്ടാണ് നടപടി എടുക്കാത്തത്; രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെ ടി ജലീലിനെ ഭയമായത് കൊണ്ടാണ് നടപടി എടുക്കാത്തതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തിൽ പങ്ക് ഉണ്ടെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ചരിത്രത്തിൽ ഇല്ലാത്ത അധഃപതനം ആണ് പിണറായി മന്ത്രിസഭയ്ക്ക് സംഭവിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രൻ, തോമസ് ചാണ്ടി, ഇ പി ജയരാജൻ എന്നിവർക്കില്ലത്ത എന്ത് പ്രത്യേകത ആണ് ജലീലിനുള്ളത്. ധാർമികതയുടെ വാൾ മുഖ്യമന്ത്രി കുഴിച്ചുമൂടി. ഖുർആന്റെ പേര് പറഞ്ഞ് മന്ത്രി ജലീൽ പാഴ്സൽ കൈപ്പറ്റിയത് എന്തിനാണ്. ജലീലിന് മാത്രം മുഖ്യമന്ത്രി അനർഹമായ സംരക്ഷണം ഒരുക്കുന്നത് എന്തിനാണ്. മതപരമായ പേര് ഉപയോഗിച്ച് മന്ത്രിയെ സംരക്ഷിക്കുന്നത് നീചമാണ്. വഴിവിട്ട കാര്യങ്ങൾക്ക് മതത്തിന്റെ ആനുകൂല്യം ഉപയോഗിക്കുകയാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

ബിജെപിയും സിപിഎമ്മും ചേർന്നാണ് കള്ളക്കളി കേരളത്തിൽ നടത്തുന്നത്. അനാവശ്യമായാണ് എൻഫോഴ്സ്മെന്റ് മന്ത്രി ജലീലിനെ കേസിലേക്ക് വലിച്ചിഴക്കുന്നത് എങ്കിൽ സിപിഎം പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. തെളിവുകൾ ഉണ്ടെങ്കിൽ എഫ്ഐആർ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button