COVID 19Latest NewsSaudi ArabiaNewsGulf

ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം : സത്യാവസ്ഥയിങ്ങനെ

റിയാദ് : സെപ്റ്റംബർ 23ലെ.ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം തള്ളി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (സൗദി ജവാസത്ത്). അന്താരാഷ്ട്ര വിമാന സർവീസുമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്നും, പാസ്പോർട്ട് വകുപ്പിന്റെ തീരുമാനങ്ങളും നിർദേശങ്ങളും ഔദ്യോഗികമായി അറിയിക്കുന്നതാണെന്നും
ഡയറക്ടറേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

Also read : ആശ്രമത്തില്‍ കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; 12 കാരന്‍ പിടിയില്‍

വിമാന സർവിസ് പുനഃരാരംഭിക്കുമെന്ന പ്രചരണത്തെ കുറിച്ചുള്ള ആളുകളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അധികൃതർ. കോവിഡ് സ്ഥിതിഗതി വിലയിരുത്തി മാത്രമായിരിക്കും അന്താരാഷ്ട്ര വിമാന സർവീസ് പുനരാംഭിക്കുന്ന തീയതി തീരുമാനിക്കുന്നതെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും അറിയിച്ചിരുന്നു.. കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 15നാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തലാക്കിയത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button